കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല
ജിദ്ദ: സൗദിയിൽ പുതുതായി 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 132 പേർ രോഗമുക്തി നേടി.ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ…
ജിദ്ദ: സൗദിയിൽ പുതുതായി 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 132 പേർ രോഗമുക്തി നേടി.ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,12,300 ഉം രോഗമുക്തരുടെ എണ്ണം 7,99,219 ഉം ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 9,272 ആണ്.
നിലവിൽ 3,809 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 79 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.39 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 19, ദമ്മാം 12, ത്വാഇഫ് 4, മദീന, മക്ക, അൽഖോബാർ, ഹുഫൂഫ് 3, മറ്റു പ്രദേശങ്ങളിലെല്ലാം കൂടി 29.