തലയിലെ ബാൻഡേജ് അഴിച്ച ഡോക്ടർ ഞെട്ടി! മരുന്നിനൊപ്പം ‘കോണ്ടം പാക്കറ്റ്’: നഴ്സിനെ സസ്‌പെൻഡ് ചെയ്തു " വീഡിയോ

തലയ്ക്കു പരുക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ താൽക്കാലിക ബാൻഡേജ് മാറ്റിയപ്പോൾ ഡോക്ടർ ഞെട്ടി. രക്തസ്രാവം തടയാൻ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും! മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ രേഷ്മ…

;

By :  Editor
Update: 2022-08-20 11:03 GMT

തലയ്ക്കു പരുക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ താൽക്കാലിക ബാൻഡേജ് മാറ്റിയപ്പോൾ ഡോക്ടർ ഞെട്ടി. രക്തസ്രാവം തടയാൻ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും! മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ രേഷ്മ ബായിയുടെ തലയിൽ നിന്നാണ് ഡോക്ടർ കോണ്ടം പാക്കറ്റ് കണ്ടെത്തിയത്. രേഷ്മ ആദ്യം പോയ മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്സ് ആണ് ഈ പണി ഒപ്പിച്ചത്. പരുക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് രേഷ്മയെ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ യുവതിക്ക് ബാൻഡേജിട്ട നഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Similar News