ആണ്‍കുഞ്ഞ് വേണമെന്ന് ഭര്‍ത്താവ്; യുവതിയോട് പരസ്യമായി നഗ്നയായി കുളിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രവാദി, അറസ്റ്റ്

പൂനെ: ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ആണ്‍കുഞ്ഞിന് ജന്മം നല്‍കാനായി യുവതിയോട് പൊതുമധ്യത്തില്‍…

;

By :  Editor
Update: 2022-08-23 06:36 GMT

പൂനെ: ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ആണ്‍കുഞ്ഞിന് ജന്മം നല്‍കാനായി യുവതിയോട് പൊതുമധ്യത്തില്‍ കുളിക്കാന്‍ മന്ത്രവാദി ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൂനെ പൊലീസ് കേസെടുത്തത്.

2013 മുതല്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലും ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തിന്റെ പേരിലുമായിരുന്നു പീഡനങ്ങള്‍ എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പലപ്പോഴായി ഭര്‍തൃവീട്ടുകാര്‍ തന്നെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പോലീസിന് മൊഴി നല്‍കി. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൂനെയിലെ ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗന്നാഥ് പറഞ്ഞു. ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തന്റെ വസ്തുക്കള്‍ പണയപ്പെടുത്തി 75 ലക്ഷം രൂപ കൈപ്പറ്റിയെന്നും യുവതി ആരോപിച്ചു.

യുവതിയുടെ പരാതിയില്‍ പൂനെ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അടുത്തിടെയാണ് റായ്ഗഡിലെ ഒരു മന്ത്രവാദി ആണ്‍കുഞ്ഞിന് ജന്മം നല്‍കാനായി സ്ത്രീകളോട് വെള്ളച്ചാട്ടത്തിനടിയില്‍ പൊതുമധ്യത്തില്‍ നഗ്നരായി കുളിക്കാന്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News