ദൈർഘ്യം പ്രശ്നം; 20 മിനിറ്റ് വെട്ടിക്കുറച്ച് വിക്രത്തിന്റെ കോബ്ര
വിക്രം നായകനായെത്തിയ പുതിയ ചിത്രം വിക്രം സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചതായി അണിയറ പ്രവർത്തകർ. മൂന്ന് മണിക്കൂർ ആയിരുന്നു സിനിമയുടെ ദൈർഘ്യം. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന…
;വിക്രം നായകനായെത്തിയ പുതിയ ചിത്രം വിക്രം സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചതായി അണിയറ പ്രവർത്തകർ. മൂന്ന് മണിക്കൂർ ആയിരുന്നു സിനിമയുടെ ദൈർഘ്യം. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പുതിയ പതിപ്പ് സെപ്റ്റംബർ ഒന്ന് വൈകിട്ട് മുതൽ തിയറ്ററുകളിലെത്തും.
ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 12 കോടി വാരിയിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. ഇമൈക്ക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.