കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ്…

By :  Editor
Update: 2022-10-29 11:06 GMT

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ഓരോ നിമിഷം വൈകും തോറും രോഗിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗം തിരിച്ചറിഞ്ഞ് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള സമയം രോഗിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും.

അടിയന്തര ചികിത്സ നല്‍കുവാനാവശ്യമായ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും, സ്‌ട്രോക്ക് ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരും ഈ ആംബുലന്‍സില്‍ ഉണ്ടാകും. ‘ കേരളത്തിന്റെ ആതുര സേവന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ സേവന ലഭ്യത കാരണമാകും, മാതൃകാപരമായ ഇടപെടലിനാണ് ആസ്റ്റര്‍മിംസ് (Aster-mims ) നേതൃത്വം നല്‍കിയിരിക്കുന്നത്’ എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) പറഞ്ഞു.

ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (Regional Director, Aster Oman, Kerala), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. അഷ്‌റഫ് വി വി (ഡയറക്ടര്‍, ആസ്റ്റര്‍ ന്യൂറോസയന്‍സസ്), ഡോ നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്), ഡോ കെ ജി രാമകൃഷ്ണന്‍(ഹെഡ് റേഡിയോളജി) ഡോ മുഹമ്മദ് റഫീഖ്( ന്യൂറോ ഇന്റെര്‍വെന്‍ഷനിസ്റ്റ്), ശ്രീ. ലുക്മാന്‍ പി (c.o.o) മുതലായവര്‍ സംസാരിച്ചു.

Tags:    

Similar News