കലാമണ്ഡലം ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി; ഉത്തരവിറക്കി സാംസ്കാരിക വകുപ്പ്

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ…

By :  Editor
Update: 2022-11-10 09:30 GMT

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.

2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്. ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഗവര്‍ണറെ നീക്കിയെന്നും കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കുന്നത്. പുതിയ ചാന്‍സലറെ സ്‌പോണ്‍സറായ സര്‍ക്കാര്‍ ഉടനെ തന്നെ നിയമിക്കും.

75 വയസ്സിന് മുകളില്‍ പ്രായമുള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഭേദഗതി വരുത്തി ചാന്‍സലറെ മാറ്റാന്‍ കഴിയുമെന്നതാണ് കല്‍പിത സര്‍വകലാശാലയില്‍ ഗവര്‍ണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കുംവരെ പ്രോ-ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.

Tags:    

Similar News