പരീക്ഷ രജിസ്ട്രേഷൻ - ആരോഗ്യ സർവകലാശാല
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ…
;മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ ഏഴുവരെയും 335രൂപ അധിക പിഴയോടെ 12വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2023 ജനുവരി ആറ് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 /2016 സ്കീം) പരീക്ഷക്ക് ഡിസംബർ എട്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ പിഴയോടെ 12 വരെയും 335 രൂപ അധിക പിഴയോടെ 16വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.