ആര്‍ബിഐക്ക് പുറകെ മറ്റു ബാങ്കുകളും വായ്പ പലിശ വര്‍ധിപ്പിച്ചു

മുംബൈ: ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ കലാവധിയുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള പലിശ 8.5ശതമാനത്തില്‍നിന്ന് ആക്‌സിസ് ബാങ്ക്…

By :  Editor
Update: 2018-06-20 01:38 GMT

മുംബൈ: ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ കലാവധിയുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള പലിശ 8.5ശതമാനത്തില്‍നിന്ന് ആക്‌സിസ് ബാങ്ക് 8.6 ശതമാനമാക്കി. സിന്‍ഡിക്കേറ്റ് ബാങ്ക് സമാന കാലയളവിലുള്ള പലിശ 8.55 ശതമാനമായാണ് പരിഷ്‌കരിച്ചത്.

കഴിഞ്ഞയാഴ്ച ആന്ധ്ര ബാങ്കും വായ്പ പലിശ 8.55 ശതമാനമാക്കിയിരുന്നു. അതേസമയം, സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലും ബാങ്കുകള്‍ വര്‍ധന വരുത്തി തുടങ്ങി. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.7 ശതമാനമാണ് ആക്‌സിസ് ബാങ്ക് പലിശ നല്‍കുന്നത്. രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5ശതമാനവുമാണ് പലിശ നല്കുന്നത്.

ബാങ്കുകള്‍ പലിശ ഉയര്‍ത്താന്‍ തുടങ്ങിയതോടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസങ്ങളായി തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും താമസിയാതെ കൂട്ടും.

എന്‍എസ് സി, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശയാണ് വര്‍ധിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്.

Tags:    

Similar News