മുഹമ്മദ് റാഫി ലവേഴ്‌സ് അസോസിയേഷൻ സുഹാനി രാത് സംഘടിപ്പിച്ചു
റിയാദ്- മുഹമ്മദ് റാഫി ലവേഴ്‌സ് അസോസിയേഷൻ റിയാദ് ഘടകം മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി മദീന ഹൈപർ ഓഡിറ്റോറിയത്തിൽ സുഹാനി രാത് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ജലീൽ…
റിയാദ്- മുഹമ്മദ് റാഫി ലവേഴ്‌സ് അസോസിയേഷൻ റിയാദ് ഘടകം മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി മദീന ഹൈപർ ഓഡിറ്റോറിയത്തിൽ സുഹാനി രാത് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ജലീൽ കൊച്ചിൻ, അൽത്താഫ് കാലിക്കറ്റ്, കബീർ തലശ്ശേരി, നാദിർ നവാസ് ജാനിസ് പാലമേട് എന്നിവർ മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. റാഫിയുടെ ഗാനങ്ങൾക്ക് നിഷ ബിനീഷ്, ഹിബ അബ്ദുസലാം, അമ്മു എസ് പ്രസാദ്, ലിനേറ്റ് സ്‌കറിയ എന്നിവർ ശബ്ദം നൽകി. മുഹമ്മദ് റാഫിയുടെ ആരാധകരായ ഉത്തരേന്ത്യൻ സംഗീത പ്രേമികളും പാക്കിസ്ഥാനികളും ഗാനങ്ങൾ ആസ്വാദിക്കാൻ എത്തിയിരുന്നു.
അഫ്‌സൽ ഷാനവാസ്, സിയാദ്, ഷിജു കോട്ടാങ്ങൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാമിനെ സപ്പോർട്ട് ചെയ്ത റിയാദ് ടാക്കീസ് അംഗങ്ങൾക്ക് കെ.കെ. പ്രൊഡക്ഷസ് സി.ഇ.ഒ ഖുർറാം ഖാൻ മെമെന്റോ കൈമാറി, ജീവ കാരുണ്യത്തിനുള്ള എ.പി.ജെ അബ്ദുൽ കലാം അവാർഡ് ജേതാവ് സലാം പി.വി.എസിന് റിയാദ് ടാക്കീസ് പ്രസിഡന്റ് നൗഷാദ് ആലുവ മൊമെന്റോ നൽകി ആദരിച്ചു. സജിൻ നിഷാൻ അവതാരകൻ ആയിരുന്നു.