മതിയായ രേഖകളില്ലാത്തതിന് കരിപ്പൂരിൽ പിടികൂടിയ കൊറിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി ; പീഡനവിവരം വെളിപ്പെടുത്തിയത് മെഡിക്കൽ കോളേജിലെ ഡോക്‌ടറോട്
കോഴിക്കോട്: വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി…
;കോഴിക്കോട്: വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്.യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ആര്?, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് മാത്രമാണ് കൊറിയന്‍ യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴി എടുത്ത ശേഷം കേസില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.