കുടുംബം പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് മോഷണം, പൂട്ടിയിട്ട വീട്ടില്‍ നിന്ന് 16 പവന്‍ കവര്‍ന്നു; 4 സ്വര്‍ണവളകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ (33) വീട്ടിലാണു…

;

By :  Editor
Update: 2023-01-16 23:55 GMT

ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസിന്റെ (33) വീട്ടിലാണു ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്.

മാലകളും മോതിരങ്ങളും കുരിശും ഉള്‍പ്പെടെ 16 പവന്‍ സ്വര്‍ണവും 60 ഗ്രാം വെള്ളി ആഭരണങ്ങളുമാണു നഷ്ടപ്പെട്ടത്. അതേസമയം, 4 സ്വര്‍ണവളകള്‍ വീടിനുള്ളില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവ സ്വര്‍ണമല്ലെന്നു കരുതി ഉപേക്ഷിച്ചതാകാമെന്നു പൊലീസ് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീട്ടില്‍ മറ്റു മുറികളിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്.

ഞായറാഴ്ച വൈകിട്ട് 6.45നു വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10.10 നു തിരിച്ചെത്തിയപ്പോഴാണു മുന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News