കുവൈറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണത്തിന് കീഴടങ്ങി
കുവൈറ്റ്: കുവൈറ്റില്‍ ഫര്‍വാനീയ ദജീജിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ അനു ഏബല്‍ മരണത്തിന് കീഴടങ്ങി. ജോലി കഴിഞ്ഞ്…
;കുവൈറ്റ്: കുവൈറ്റില്‍ ഫര്‍വാനീയ ദജീജിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ അനു ഏബല്‍ മരണത്തിന് കീഴടങ്ങി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസില്‍ കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റര്‍ കെയര്‍ മാനേജരായിരുന്നു മരിച്ച അനു. സംസ്‌ക്കാരം പിന്നീട് നടക്കും.
പിതാവ്: അലക്‌സ് കുട്ടി, മാതാവ് ജോളിക്കുട്ടി,കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറയില്‍ ഏബലാണ് ഭര്‍ത്താവ്. ഹാരോണ്‍ ഏബല്‍ മകനാണ്. കുവൈറ്റില്‍ സ്റ്റാഫ് നേഴ്‌സായ അഞ്ജു ബിജു സഹോദരിയാണ്.