കുഞ്ഞിന്റെ മൂത്രം ദേഹത്തായതിന് ക്രൂരമര്‍ദനം: യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം ∙ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം കാടാമ്പുഴ സ്വദേശി അര്‍ഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു…

;

By :  Editor
Update: 2023-02-11 23:11 GMT

മലപ്പുറം ∙ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം കാടാമ്പുഴ സ്വദേശി അര്‍ഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞ് ഭാര്യ സഫ്വാനയെ അര്‍ഷാദ് ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സഫ്വാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകിട്ട് മരിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അര്‍ഷാദ് അലിയെ കാടാമ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

2020ൽ ആയിരുന്നു അര്‍ഷാദ് അലിയുമായി സഫ്വാനയുടെ വിവാഹം. ആദ്യം സ്വര്‍ണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. കുഞ്ഞുണ്ടായശേഷം കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞു പീഡനമായി. മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലായിരുന്നു സഫ്വാനയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിക്കുന്നതായി സഫ്വാന വീട്ടുകാരെ അറിയിച്ചിരുന്നു.

Tags:    

Similar News