മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടി
ബംഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണ് കടുവയെ മയക്കുവെടിവെച്ചു പിടിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി…
;ബംഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണ് കടുവയെ മയക്കുവെടിവെച്ചു പിടിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി 10വയസ് പ്രായം തോന്നിക്കുന്ന കടുവയെ മൈസൂര്‍ കൂര്‍ഗളളിയിലേക്കു മാറ്റി.
ഇന്നലെ മുതല്‍ കാപ്പിത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിലാണു കടുവയെ കണ്ടെത്തി മയക്കുവെടിവച്ചത്. കാപ്പിക്കുരു പറിക്കാനായി എത്തിയ ആദിവാസി കുടുംബത്തിലെ 17 വയസുള്ള അക്ഷയ് എന്ന കുട്ടിയെ ഞായറാഴ്ചയാണ് അച്ഛന്റെ മുന്നില്‍ വച്ച് കടുവ ആക്രമിച്ചുകൊന്നത്.
മരണവിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുവായ 72 വയസുകാരന്‍ രാജുവിനെ തിങ്കളാഴ്ച രാവിലെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണു കടുവയെ പിടിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ കര്‍ണാടക വനം വകുപ്പ് നിയോഗിച്ചത്.