മലപ്പുറത്ത് ആപ് വഴി 16കാരിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പിതൃസഹോദര പുത്രൻ റിമാന്റിൽ

മലപ്പുറം: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി.  2020ലെ…

;

By :  Editor
Update: 2023-02-15 02:27 GMT

മലപ്പുറം: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ലെ കൊവിഡ് ലോക്ഡൗൺ സമയത്താണ് യുവാവായ പ്രതി പെൺകുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുന്നത്. ഏറെ സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാൾ ആപ് കുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു നൽകി.

ഇതിൽ യൂസർനെയിമും പാസ്വേഡും സെറ്റ് ചെയ്തു. പിന്നീട് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി തന്റെ നഗ്‌ന ചിത്രങ്ങൾ ഇതിലേക്ക് അപ് ലോഡു ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കുട്ടിയുടെ സഹപാഠി ഈ ചിത്രങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പിൽ കണ്ടപ്പോൾ വിവരം അറിയിക്കുകയായിരുന്നു.

എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് സിതാര ഷംസുദ്ദീൻ ഇയാളെ ഈ മാസം 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയക്കുകയായിരുന്നു.

Tags:    

Similar News