അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം

ചെങ്ങമനാട് ∙ പഞ്ചായത്ത് 75–ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടതായി പരാതി. പാലപ്രശേരി സ്വദേശി മുഹമ്മദ് ഫൈസലിന്റെ…

By :  Editor
Update: 2023-02-23 21:46 GMT

ചെങ്ങമനാട് ∙ പഞ്ചായത്ത് 75–ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടതായി പരാതി. പാലപ്രശേരി സ്വദേശി മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ 2 മാസം മുൻപ് അങ്കണവാടിയിൽ ന‌ിന്ന് ലഭിച്ച പൊടിയിലാണ് അവശിഷ്ടം കണ്ടത്. അങ്കണവാടിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് ശിശു വികസന ഓഫിസർ അറിയിച്ചു.

Tags:    

Similar News