വിവാഹശേഷവും കാമുകനുമായി ബന്ധം; യുവതിയെ അച്ചന്‍ കഴുത്ത് ഞെരിച്ച് കൊന്നു ; തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി

വിവാഹത്തിനു ശേഷവും മുന്‍ കാമുകനുമായി ബന്ധം പുലര്‍ത്തിയ 21 കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിശേഷം,  മൃതദേഹം  കഷ്ണങ്ങളാക്കി വനത്തിനുള്ളില്‍ തളളി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. അലമുരു…

By :  Editor
Update: 2023-02-27 07:08 GMT

വിവാഹത്തിനു ശേഷവും മുന്‍ കാമുകനുമായി ബന്ധം പുലര്‍ത്തിയ 21 കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിശേഷം, മൃതദേഹം കഷ്ണങ്ങളാക്കി വനത്തിനുള്ളില്‍ തളളി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. അലമുരു സ്വദേശിനിയായ പ്രസന്ന റെഡ്ഡിയാണ് മരിച്ചത്. സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 10നായിരുന്നു കൊലപാതകം. മുഖ്യപ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവുമായ ദേവേന്ദ്ര റെഡ്ഡിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ദുരഭിമാനകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്. വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് ദേവേന്ദ്ര റെഡ്ഡി പൊലീസിനു നല്‍കിയ മൊഴി

ഗ്രാമത്തിലുള്ള പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവുമായി പ്രസന്ന പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത ദേവേന്ദ്ര റെഡ്ഡി, രണ്ടു വര്‍ഷം മുന്‍പ് മകളെ ഹൈദരാബാദിലുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മനോഹര്‍ റെഡ്ഡിയെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഹൈദരാബാദില്‍ സ്ഥിരം താമസമാക്കിയ യുവതിഒരു മാസം മുന്‍പ് മാതാപിതാക്കളെ കാണുന്നതിനായി വീട്ടിലെത്തിയിരുന്നു. കാമുകനുമായി വീണ്ടും കൂടുതല്‍ അടുത്തതോടെ ഹൈദരാബാദിലേക്കു തിരിച്ചുപോകില്ലെന്ന് പ്രസന്ന നിലപാടെടുത്തു. വിവാഹശേഷമുള്ള മകളുടെ ബന്ധം നാട്ടുകാാര്‍ക്കിടയിലും സംസാരവിഷയമായി.ഇതു സംബന്ധിച്ച് പ്രസന്നയും ദേവേന്ദ്ര റെഡ്ഡിയും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇതോടെയാണ് മകളെ ദേവേന്ദ്ര കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ തലയറുത്ത്, ശരീരവും തലയും രണ്ടിടങ്ങളിലായി വനത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു.കൊലപാതകശേഷം വീട്ടില്‍ ഉള്‍പ്പെടെ ദേവേന്ദ്ര സാധാരണപോലെയാണ് പെരുമാറിയത്. എന്നാല്‍ ഇടയ്ക്കിടെ മുത്തച്ഛനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്ന പ്രസന്നയുടെ ഫോണ്‍വിളി ഇല്ലാതായതോടെ, അദ്ദേഹം ദേവേന്ദ്രനെ വിളിച്ച് കാര്യം അന്വേഷിച്ചു. മകളെ കാണാനില്ലെന്നും പരാതി നല്‍കുകയാണെന്നും മുത്തച്ഛനോട് ദേവേന്ദ്ര റെഡഡി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പാണ്യം പൊലീസ്, ദേവേന്ദ്രന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Tags:    

Similar News