ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് സൂചന
കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണു മരിച്ചത്. ഭാര്യയെയും മകനെയും…
കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണു മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം മണിയന്‍ ആത്മഹത്യ ചെയ്തുവെന്നാണു പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
മണിയനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മകനെയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു.
രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. 'രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്നു നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.', അയല്‍ക്കാരന്‍ പറഞ്ഞു.