മോദി 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയപ്രവർത്തകൻ; നട്ടെല്ലില്ലാത്തവർക്ക് മാത്രമേ ഇനി കോൺഗ്രസിൽ തുടരാനാകൂ എന്നും ഗുലാം നബി ആസാദ്

ന്യൂഡൽഹി: 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യോഗ്യത ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ അതിജീവിച്ച് മുന്നോട്ട് പോകാനാകൂ…

;

By :  Editor
Update: 2023-04-05 23:54 GMT

ന്യൂഡൽഹി: 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യോഗ്യത ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ അതിജീവിച്ച് മുന്നോട്ട് പോകാനാകൂ എന്നും അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ച് പറഞ്ഞു.

” സമയം ആർക്കും വേണ്ടിയും കാത്തു നിൽക്കുന്നില്ല. രാഷ്ട്രീയം എന്നാൽ അതിജീവനമാണ്. നരേന്ദ്രമോദിയെയോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയോ എനിക്ക് ഇഷ്ടമല്ലായിരിക്കാം. എന്നാൽ അദ്ദേഹം 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹത്തോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ പോലും ഈ കാര്യത്തെ എനിക്ക് അവഗണിക്കാനാകില്ല.

രാഹുലിനെതിരെയും ഗുലാം നബി ആസാദ് രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇന്ദിരാഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ 50ൽ ഒരംശം എങ്കിലും പ്രവർത്തിക്കാൻ രാഹുലിന് കഴിയുന്നില്ല. രാഹുൽ ഒരാൾ കാരണമാണ് താൻ ഇന്ന് കോൺഗ്രസിൽ ഇല്ലാത്തത്. ആ പാർട്ടിയിൽ ഇനി നട്ടെല്ലില്ലാത്തവർക്ക് മാത്രമേ തുടരാനാകൂ. ട്വിറ്ററിൽ കിടന്ന് വാചകമടിക്കുന്നവരെക്കാൾ നല്ല ഒന്നാന്തരം കോൺഗ്രസുകാരനാണ് താൻ. ഞാൻ 24 കാരറ്റാണെങ്കിൽ അവർ പതിനെട്ട് കാരറ്റ് പോലുമല്ലെന്നും അദ്ദേഹം വിമർശിച്ചു.

Tags:    

Similar News