വിവാഹ വാഗ്ദാനം നൽകി മലയാളി യുവതിയെ ദുബൈയിൽ വച്ച് പീഡിപ്പിച്ചു, ഗർഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞു; യുപി സ്വദേശി അറസ്റ്റിൽ
കണ്ണൂർ: മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) പൊലീസ് അറസ്റ്റ് ചെയ്തത്.…
;By : Editor
Update: 2023-04-25 02:55 GMT
കണ്ണൂർ: മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദുബൈയിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പലതവണ നദീം പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നതായും പരാതിയിൽ പറയുന്നു.