രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട്

ബെംഗളൂരു: നഗരത്തില്‍ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെട്ടു. രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു…

;

Update: 2023-04-26 08:27 GMT

ബെംഗളൂരു: നഗരത്തില്‍ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെട്ടു. രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്.

രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. 11.10ന് ഡ്രൈവര്‍ എത്തി യുവതിയെ ബൈക്കില്‍ കയറ്റി യാത്ര ആരംഭിച്ചു. ഒടിപി നോക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഡ്രൈവര്‍ തെറ്റായ ദിശയിലേക്ക് ബൈക്ക് ഓടിച്ചു. യുവതി ബഹളം വച്ചിട്ടും ഡ്രൈവര്‍ ബൈക്ക് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു മനസിലാക്കിയ യുവതി ഒരു വിധത്തില്‍ മൊബൈല്‍ പിടിച്ചുവാങ്ങി. ഇതോടെ ബൈക്ക് അതിവേഗത്തില്‍ പായിച്ച ഡ്രൈവര്‍ യുവതിയെ കടന്നുപിടിച്ചു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് യുവതി റോഡിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപക് എന്നയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നു പൊലീസ് അറിയിച്ചു.

Tags:    

Similar News