സമുദായ ശ്‌മശാനങ്ങൾ അ​നു​വ​ദി​ക്കു​ന്ന രീ​തി തു​ട​ര​ണോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്‌​മ​ശാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന രീ​തി തു​ട​ര​ണോ​യെ​ന്ന്​ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ശ്മ​ശാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്ന കേ​ര​ള…

;

By :  Editor
Update: 2023-04-26 20:17 GMT

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്‌​മ​ശാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന രീ​തി തു​ട​ര​ണോ​യെ​ന്ന്​ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക ശ്മ​ശാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്ന കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ടി​ലെ വ്യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

ഈ ​വ്യ​വ​സ്ഥ​പ്ര​കാ​രം ഒ​ട്ടേ​റെ സ​മു​ദാ​യ ശ്മ​ശാ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മു​സ്​​ലിം -1889, ക്രി​സ്ത്യ​ൻ -2982, എ​സ്.​സി/​എ​സ്.​ടി -385, ബ്രാ​ഹ്​​മ​ണ​ർ -16, മ​റ്റു​ള്ള​വ​ർ -443 എ​ന്നി​ങ്ങ​നെ​യാ​ണ്​ കണക്ക്. കേ​ര​ള​ത്തി​ലാ​ണ് ഈ ​നി​യ​മം നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ശ്‌​മ​ശാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​നും തു​ല്യ​ത​ക്കും വി​രു​ദ്ധ​മാ​ണോ​യെ​ന്ന്​ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ പ​രി​ശോ​ധി​ക്ക​ണം. പൊ​തു​ശ്‌​മ​ശാ​ന​ങ്ങ​ളി​ൽ സ​മു​ദാ​യ​മേ​തെ​ന്ന്​ നോ​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​ം- ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

പാ​ല​ക്കാ​ട് പു​ത്തൂ​രി​ലെ പൊ​തു​ശ്‌​മ​ശാ​ന​ത്തി​ൽ ച​ക്ലി​യ​ൻ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച് ദി​ഷ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 2020 ഏ​പ്രി​ൽ 30നാ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​വ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നാ​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു ക​ല​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി ഹ​ര​ജി തീ​ർ​പ്പാ​ക്കി.

Tags:    

Similar News