കോഴിക്കോട് വാഹനാപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്∙ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍(24), മകന്‍ അന്‍വിഖ് (2) എന്നിവരാണ് മരിച്ചത്. ചൊവ്വാ…
;കോഴിക്കോട്∙ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍(24), മകന്‍ അന്‍വിഖ് (2) എന്നിവരാണ് മരിച്ചത്. ചൊവ്വാ അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. മരിച്ച അതുൽ കെ. മുരളീധരൻ എംപിയുടെ ഡ്രൈവറാണ്.
അതുലിന്‍റെ ഭാര്യ മായ, മാതാവ് കൃഷ്ണവേണി (52) ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. സ്കൂട്ടർ ഒരു വശത്തേക്ക് തെറിച്ചുപോവുകയായിരുന്നു.