താനൂർ ബോട്ട് ദുരന്തം: മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ 150 പേർക്കെതിരെ കേസ്
താനൂർ: ബോട്ട് ദുരന്തത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് താനൂർ മൂലക്കലിലെ ഓഫിസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന…
താനൂർ: ബോട്ട് ദുരന്തത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് താനൂർ മൂലക്കലിലെ ഓഫിസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.പി. അഷ്റഫ്, ട്രഷറർ നൂഹ് കരിങ്കപ്പാറ, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ. സലാം, നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. അലി അക്ബർ, കൗൺസിലർ എം.പി. ഫൈസൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പറപ്പൂതടം,
ജനറൽ സെക്രട്ടറി ഉവൈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡന്റ് സൈതലവി തൊട്ടിയിൽ, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി നിസാം താനൂർ, മുഹമ്മദ് ആദിൽ എന്നിവർക്കും കണ്ടാലറിയാവുന്ന 150 പേർക്കുമെതിരെയാണ് കേസ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകളിലാണിത്.