ചാമ്പ്യന്‍സ്‌ ലീഗില്‍ മെസിയെ മറികടന്ന്‌ അല്‍വാറസ്‌

Manchester City star Julian Alvarez breaks UEFA Champions League record previously held by PSG's Lionel Messi ചാമ്പ്യന്‍സ്‌ ലീഗില്‍ പുതിയ റെക്കോഡുമായി…

By :  Editor
Update: 2023-05-18 20:26 GMT

Manchester City star Julian Alvarez breaks UEFA Champions League record previously held by PSG's Lionel Messi

ചാമ്പ്യന്‍സ്‌ ലീഗില്‍ പുതിയ റെക്കോഡുമായി മാഞ്ചെസ്‌റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാറസ്‌. റയാല്‍ മഡ്രിഡിനെതിരേ നടന്ന സെമി ഫൈനലില്‍ ഗോളടിച്ചാണ്‌ അല്‍വാറസ്‌ റെക്കോഡ്‌ ബുക്കില്‍ ഇടം പിടിച്ചത്‌.

ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീന താരമെന്ന നേട്ടമാണ്‌ അല്‍വാറസ്‌ സ്വന്തമാക്കിയത്‌. ഇഞ്ചുറി ടൈമിലാണ്‌ പകരക്കാരനായി കളത്തിലിറങ്ങിയ അല്‍വാറസ്‌ വലകുലുക്കിയത്‌. അതോടെയാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന ലയണല്‍ മെസിയുടെ റെക്കോഡ്‌ മറികടന്നു. 2010-11 ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയില്‍ റയാല്‍ മാഡ്രിഡിനെതിരേ ഗോളടിക്കുമ്പോള്‍ മെസിക്ക്‌ 23 വയസും 10 മാസവും മൂന്ന്‌ ദിവസവുമായിരുന്നു പ്രായം. 23 വയസും മൂന്ന്‌ മാസവും 17 ദിവസവുമാണ്‌ അല്‍വാറസിന്റെ പ്രായം.

Tags:    

Similar News