മലപ്പുറത്ത് പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ നഗ്നതാപ്രദര്‍ശനം: പ്രതി അറസ്‌റ്റില്‍

ചങ്ങരംകുളം: ബസില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. ചാലിശേരി മണ്ണാറപ്പറമ്പ്‌ സ്വദേശി തെക്കത്ത്‌ വളപ്പില്‍ അലി (43)യെയാണു ചങ്ങരംകുളം പോലീസ്‌…

;

By :  Editor
Update: 2023-06-13 21:13 GMT

ചങ്ങരംകുളം: ബസില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. ചാലിശേരി മണ്ണാറപ്പറമ്പ്‌ സ്വദേശി തെക്കത്ത്‌ വളപ്പില്‍ അലി (43)യെയാണു ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ പതിനഞ്ചുകാരിക്കു നേരേയാണ്‌ ഇയാള്‍ മദ്യലഹരിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്‌. ചങ്ങരംകുളം- നരണിപ്പുഴ റൂട്ടിലുള്ള ബസില്‍ കഴിഞ്ഞദിവസം വൈകിട്ട്‌ നാല്‌ മണിയോടെയാണു സംഭവം. എരംമംഗലം റോഡില്‍വച്ചു ബസ്‌ ഒരു കാറില്‍ തട്ടി. ഈ സമയത്ത്‌ ബസ്‌ നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ്‌ കുട്ടിയുടെ അമ്മ സംഭവം ബസ്‌ ജീവനക്കാരോടു പറഞ്ഞത്‌. ഇതോടെ ഇയാള്‍ ബസില്‍നിന്ന്‌ ഇറങ്ങിയോടി. പിറകെ ഓടിയ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പ്‌ ചുമത്തി കേസെടുത്തു.

Tags:    

Similar News