കോഴിക്കോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യുവാവ് മരിച്ചു
നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണ കാർ (ഫോട്ടോ : മനോരമ ) കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ…
;By : Editor
Update: 2023-06-16 01:51 GMT
നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണ കാർ (ഫോട്ടോ : മനോരമ )
കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. തോട്ടത്തിൽ കടവ് ശാന്തിനഗർ സ്വദേശി ചെമ്പൈ മുഹാജിർ (40) എന്നയാളാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ തോട്ടത്തിൻകടവ് കോയത്തൊടി റഹീസി(35)നെ മെഡിക്കൽ കോളജിലേക്കു മാറ്റി. തിരുവമ്പാടിയിൽനിന്നു കോടഞ്ചേരിക്കു പോകുമ്പോഴാണ് അപകടമുണ്ടായത്.