പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ എട്ട് മൂര്‍ഖന്‍ കുട്ടികൾ; പരിഭ്രാന്തി

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായിട്ടാണ് പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ…

By :  Editor
Update: 2023-06-21 01:07 GMT

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായിട്ടാണ് പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റി സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാര്‍ഡിനു സമീപം അടഞ്ഞു കിടക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.

Tags:    

Similar News