‘ഭര്‍ത്താവ് അശ്ലീല വിഡിയോയ്ക്ക് അടിമ; പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു’ പരാതി

ഡല്‍ഹി:delhi അശ്ലീല വിഡിയോയ്ക്ക് അടിമയായ യുവാവ്, മുപ്പതുകാരിയായ ഭാര്യയെ അത്തരം വിഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും പോണ്‍ സ്റ്റാറുകളുടേതു പോലെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ്…

;

By :  Editor
Update: 2023-07-05 09:28 GMT

ഡല്‍ഹി:delhi അശ്ലീല വിഡിയോയ്ക്ക് അടിമയായ യുവാവ്, മുപ്പതുകാരിയായ ഭാര്യയെ അത്തരം വിഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും പോണ്‍ സ്റ്റാറുകളുടേതു പോലെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഈസ്റ്റ് റോത്താഷ് നഗറില്‍ താമസിക്കുന്ന യുവതിയാണു ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Full View

2020ല്‍ ആണ് ഇരുവരും വിവാഹിതരായതെന്നു പൊലീസ് പറഞ്ഞു. തന്റെ ഭര്‍ത്താവ് പോണ്‍ വിഡിയോകള്‍ക്ക് അടിമയാണെന്നും ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും യുവതി പരാതിപ്പെട്ടതായി പൊലീസ് പറഞ്ഞു. ഐപിസി 498എ, 406, 377, 34 വകുപ്പുകള്‍ ചുമത്തിയും സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തുവെന്ന് ഡിസിപി രോഹിത് മീണ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സാക്ഷിമൊഴിയും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News