കുട്ടികളുണ്ടാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച മൂന്ന് അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
ലുധിയാന: കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയ അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ. പഞ്ചാബിലെ ലുധിയാനയിലുള്ള റോബിൻ എന്ന മുന്നയാണ് വയോധികരായ മൂന്ന് അയൽവാസികളെ…
;ലുധിയാന: കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയ അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ. പഞ്ചാബിലെ ലുധിയാനയിലുള്ള റോബിൻ എന്ന മുന്നയാണ് വയോധികരായ മൂന്ന് അയൽവാസികളെ കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച്ചയാണ് കൊലപാതകം പുറത്തറിയുന്നത്. റോബിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദു സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സുരീന്ദർ കൗർ (70), ചമൻ ലാൽ(75), ചമൻ ലാലിന്റെ 90 വയസ്സുള്ള അമ്മ സുർജീത് കൗർ എന്നിവരാണ് മരിച്ചത്.