ഷെഫീഖിനെ ഒളിപ്പിച്ചതും മോഷണ മുതൽ വിറ്റതും സുഹൃത്തിന്റെ ഭാര്യ; ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 87.5 പവൻ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസറ്റിൽ
തിരുവനന്തപുരം; മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 87.5 പവൻ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസറ്റിൽ. കേസിലെ മുഖ്യപ്രതിയായ നെടുമങ്ങാട് പത്താം കല്ല് സ്വദേശി…
;തിരുവനന്തപുരം; മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 87.5 പവൻ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസറ്റിൽ. കേസിലെ മുഖ്യപ്രതിയായ നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖിന്റെ സഹായിയായാണ് അറസ്റ്റിലായത്. കാട്ടാക്കട കോട്ടൂർ സ്വദേശിനിയായ ബീമാക്കണ്ണാണ് വലയിലായത്. ഷെഫീഖിനെ മോഷണമുതൽ വിൽക്കാനും ഒളിവിൽ കഴിയാനും സഹായിച്ചത് ഇവരായിരുന്നു. ഷഫീക്കിന്റെ സുഹൃത്തായ വഹബിന്റെ ഭാര്യയാണ് ബീന. കേസിൽ ബീനയുടെ പങ്കാളിത്തെക്കുറിച്ച് ഷെഫീഖ് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ് ഷാജി അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരുച്ചെന്തൂരിലേക്ക് തീർത്ഥാടനനത്തിന് പോയ ബാലസുബ്രഹ്‌മണ്യ അയ്യരുടെ വീട്ടിലായിരുന്നു പ്രതിയായ ഷെഫീഖ് മോഷണം നടത്തിയത്. ലഹരിക്കടിമയായ പ്രതി, പ്രദേശത്ത് കറങ്ങിനടക്കുന്നതിനിടെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണത്തിന് കയറുകയായിരുന്നു.
ബാലസുബ്രഹ്‌മണ്യരുടെ വീട്ടിൽ നിന്നും 87.5 പവൻ സ്വർണാഭരണമാണ് ഇയാൾ മോഷ്ടിച്ചത്. കാട്ടാക്കടയിലെ രണ്ട് സ്വർണക്കടകളിൽ ബീന 17 പവൻ സ്വർണാഭരണം വിറ്റതായും ബാക്കി സ്വർണം ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമാരപുരത്തിന് സമീപത്തെ ലോഡ്ജിൽ നിന്നും പ്രതി പിടിയിലായത്. മോഷണം നടന്ന വീട്ടിൽ നാലുമണിക്കൂറോളം പരിശോധിച്ച അന്വേഷണ സംഘം വിരലടയാളം ശേഖരിച്ചിരുന്നു. ഇത് പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു, കൊപാതകം, ലൈംഗികാതിക്രമണം,മോഷണം തുടങ്ങീ നിരവധി കേസുകളിൽ പ്രതിയാണ് ഷെഫീഖ്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു.