മൗലാനയെ ഇഷ്ടികച്ചൂളയിലെത്തിച്ച് 16 കാരിയുടെ മതം മാറ്റിയതിന് പിന്നാലെ ബലാത്സംഗം; പ്രതി അറസ്റ്റിൽ #crimenews

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മതംമാറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സെയ്ഫ് അലിയാണ് പിടിയിലായത്.…

;

By :  Editor
Update: 2023-07-12 09:14 GMT

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മതംമാറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സെയ്ഫ് അലിയാണ് പിടിയിലായത്.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവാവ് പെൺകുട്ടിയുമായി സൗഹൃദം പുലർത്തിയിരുന്നു. ഈ പരിചയം മുതലെടുത്ത് ജൂലൈ 7ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി. ഇഷ്ടികച്ചൂളയിലെത്തിച്ച ശേഷം ഇയാൾ ഒരു ഇസ്ലാമിക പുരോഹിനെ വിളിച്ച് വരുത്തുകയും 16 കാരിയെ നിർബന്ധിപ്പിച്ച് മതം മാറ്റുകയും ചെയ്തു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

Full View

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്, മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ ഇഷ്ടിക ചൂളയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി പ്രകാരം, ഉറുദുവിലുള്ള എന്തൊക്കെയോ തന്നോട് പറയാൻ നിർബന്ധിക്കുകയും അതിന് ശേഷം താൻ മുസ്ലീമായെന്ന് സെയ്ഫ് പറയുകയുമായിരുന്നു. മൗലാന പോയതിന് ശേഷം തന്നെ റുബീന എന്ന് വിളിക്കുകയും ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് കുട്ടി പറയുന്നു.

Tags:    

Similar News