മലപ്പുറത്ത് 10–ാം ക്ലാസുകാരിയെ സഹോദരനും ബന്ധുവും പീഡനത്തിന് ഇരയാക്കി; പെൺകുട്ടി ഗർഭിണി

മലപ്പുറം; മങ്കടയിൽ പതിനാലുകാരിയെ സഹോദരങ്ങൾ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയിൽ…

;

By :  Editor
Update: 2023-07-17 05:29 GMT

മലപ്പുറം; മങ്കടയിൽ പതിനാലുകാരിയെ സഹോദരങ്ങൾ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പൊലീസ് പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചൈൽഡ്‌ലൈനിനു മുന്നിൽ ഹാജരാക്കി.

Tags:    

Similar News