ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടി സുരക്ഷാ സേന; പിഎച്ച്ഡി വിദ്യാർത്ഥി ഉൾപ്പെടെ ഭീകരർ അറസ്റ്റിൽ; യുവതികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായി മൊഴി

ശ്രീനഗർ: ജമ്മു കശ്മീരിൽ  ആളുകളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടി സുരക്ഷാ സേന. ഗവേഷക വിദ്യാർത്ഥിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലായിരുന്നു സംഭവം.…

By :  Editor
Update: 2023-07-27 01:35 GMT

ശ്രീനഗർ: ജമ്മു കശ്മീരിൽ ആളുകളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടി സുരക്ഷാ സേന. ഗവേഷക വിദ്യാർത്ഥിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കുൽഗാം ജില്ലയിലായിരുന്നു സംഭവം.

ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം കുൽഗാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു സുരക്ഷാ സേന. അന്വേഷണത്തിന്റെ ഭാഗമായി കുൽഗാമിലും പരിസര മേഖലകളിലും പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലായിരുന്നു സുരക്ഷാ സേന പ്രതികളെ പിടികൂടിയത്.

Full View

കുൽഗാം സ്വദേശിയും പിഎച്ച്ഡി ഗവേഷകനുമായ സബീൽ ആണ് അറസ്റ്റിലായത്. ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ ഭീകര സംഘടനയിലേക്ക് സബീൽ റിക്രൂട്ട് ചെയ്തിരുന്നതായി സുരക്ഷാ സേന വ്യക്തമാക്കി. ഇതിന് പുറമേ ഭീകരർക്ക് ഇയാൾ ആയുധങ്ങൾ എത്തിച്ച് നൽകാറുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി സബീൽ വിദേശത്ത് നിന്നും ഫണ്ട് സമാഹരിക്കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സബീലിന് പുറമേ ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ് ഷെ മുഹമ്മദ് എന്നീ സംഘടനകളിലെ ഭീകരരും അറസ്റ്റിലായിട്ടുണ്ട്.

കശ്മീർ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് സബീൽ. ഇയാൾക്ക് റൂബാനി ബഷീർ എന്ന മറ്റൊരു പേര് കൂടിയുണ്ടെന്നാണ് വിവരം. അറസ്റ്റിലായതിന് പിന്നാലെ ഇയാളിൽ നിന്നും സുരക്ഷാ സേന മൊഴിയെടുത്തിട്ടുണ്ട്. സഹപാഠികളായ പെൺകുട്ടികളെ അടക്കം ഇയാൾ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇയാളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News