കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
ഇന്ത്യയില്‍ കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി…
;ഇന്ത്യയില്‍ കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകസമിതിയിൽ പ്രമേയം പാസാക്കിയിരുന്നു. നാല് മണിക്കൂറോളം ജാതി സെൻസസ് ചർച്ച നടത്തിയെങ്കിലും ആർക്കും എതിർപ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെൻസസിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary: Caste census to be implemented in Congress-ruled states: Rahul Gandhi