തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. അതേസമയം ആരോഗ്യ…
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. അതേസമയം ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. മരണനിരക്ക് 2% ആണ്.
ലക്ഷണങ്ങളെ തുടർന്ന് ആദ്യം മകനാണ് ചികിത്സ തേടിയത്. തുടർന്ന് അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല. കുറച്ച് ആഴ്ചകള്‍ കൊണ്ട് ബ്രൂസെല്ലോസിസ് ഭേദമാകാറുണ്ട്. സംസ്ഥാനത്ത് മുമ്പും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു.
English Summary; Brucellosis confirmed in Thiruvananthapuram