പരീക്ഷകേന്ദ്രത്തില്‍ മാറ്റം
തേഞ്ഞിപ്പലം: എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2019, നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ്…
;തേഞ്ഞിപ്പലം: എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2019, നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് പരീക്ഷകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവർ സര്‍വകലാശാല ടാഗോര്‍ നികേതനിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 16നും നാലാം സെമസ്റ്റര്‍ 17നുമാണ് തുടങ്ങുന്നത്.
പരീക്ഷ
ഒമ്പതിന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും 16ന് തുടങ്ങും.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2019, ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകള്‍ 17ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്സി ഫിസിക്സ്, മാത്തമറ്റിക്സ് ഏപ്രില്‍ 2023 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ്സി ക്ലിനിക്കല്‍ സൈക്കോളജി, ബയോകെമിസ്ട്രി നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.