എൻ.ടി.പി.സിയിൽ എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനികളാവാം
നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് അക്കാഡമിക് ഊർജസ്വലരായ ഗ്രാജുവേറ്റ് എൻജിനീയർമാരെ എക്സിക്യൂട്ടീവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ (ഒഴിവുകൾ 120, മെക്കാനിക്കൽ 200), ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ (80),…
നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് അക്കാഡമിക് ഊർജസ്വലരായ ഗ്രാജുവേറ്റ് എൻജിനീയർമാരെ എക്സിക്യൂട്ടീവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ (ഒഴിവുകൾ 120, മെക്കാനിക്കൽ 200), ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ (80), സിവിൽ (30), മൈനിങ് (65), ബ്രാഞ്ചുകാർക്കാണ് അവസരം. ‘ഗേറ്റ്-2023’ സ്കോർ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എസ്.സി, എസ്.ടി, ഒ.ബി.സി, എൻ.സി.എൽ, ഇ.ഡബ്ല്യു.എസ് സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ/ബിടെക്/തത്തുല്യ ബിരുദം. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 55 ശതമാനം മതി.
പ്രായം: 27. നിയമാനുസൃത വയസ്സിളവുണ്ട്. ‘ഗേറ്റ്-2023’ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം https://careers.ntpc.co.inൽ. അപേക്ഷാഫീസ് 300 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. oct-20 വരെ അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർ 5 ലക്ഷം രൂപയുടെ (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി രണ്ടര ലക്ഷം) സർവീസ് എഗ്രിമെന്റ് ബോണ്ട് സഹിതം പരിശീലനത്തിന് ശേഷം 3 വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് സമ്മതപത്രം നൽകണം. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പള നിരക്കിൽ എൻജിനീയർമാരായി നിയമിക്കു. ക്ഷാമബത്ത ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.