ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ്, മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ്: ഒ​ഴി​വു​ക​ൾ 677

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻ കീ​ഴി​ൽ രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള സ​ബ്സി​ഡി​യ​റി ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ളി​ലേ​ക്ക് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ്/​മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് (SA/MT) മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (ജ​ന​റ​ൽ) (MTS) ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ…

By :  Editor
Update: 2023-10-15 21:26 GMT

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻ കീ​ഴി​ൽ രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള സ​ബ്സി​ഡി​യ​റി ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ളി​ലേ​ക്ക് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ്/​മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് (SA/MT) മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (ജ​ന​റ​ൽ) (MTS) ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ SA/MT ത​സ്തി​ക​യി​ൽ 362 ഒ​ഴി​വു​ക​ളും MTS (ജ​ന​റ​ൽ) ത​സ്തി​ക​യി​ൽ 315 ഒ​ഴി​വു​ക​ളു​മു​ണ്ട്.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് SA/MT ത​സ്തി​ക​യി​ൽ 10 ഒ​ഴി​വു​ക​ളും MTS (ജ​ന​റ​ൽ) ത​സ്തി​ക​യി​ൽ 12 ഒ​ഴി​വു​ക​ളും ല​ഭ്യ​മാ​ണ്. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ് ഗ്രൂ​പ് സി ​നോ​ൺ ഗ​സ​റ്റ​ഡ് നോ​ൺ മി​നി​സ്റ്റീ​രി​യ​ൽ ത​സ്തി​ക​ക​ളാ​ണി​ത്. വി​വി​ധ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ളി​ൽ ഈ ​ത​സ്തി​ക​ക​ളി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.mha.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​മ്പ​ള​നി​ര​ക്ക് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് 21,700-69,100 രൂ​പ. MTS (ജ​ന​റ​ൽ) 18,000-56,900 രൂ​പ. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ 20 ശ​ത​മാ​നം സ്​​പെ​ഷ​ൽ സെ​ക്യൂ​രി​റ്റി അ​ല​വ​ൻ​സാ​യി ല​ഭി​ക്കും. യോ​ഗ്യ​ത: മെ​ട്രി​ക്കു​ലേ​ഷ​ൻ/​പ​ത്താം​ക്ലാ​സ്/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള LMV ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ണ്ടാ​ക​ണം.

ഒ​രു വ​ർ​ഷ​ത്തെ ഡ്രൈ​വി​ങ് എ​ക്സ്പീ​രി​യ​ൻ​സു​ണ്ടാ​യി​രി​ക്ക​ണം. മോ​ട്ടോ​ർ മെ​ക്കാ​നി​സം അ​റി​ഞ്ഞി​രി​ക്ക​ണം. മോ​ട്ടോ​ർ സൈ​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് അ​ഭി​ല​ഷ​ണീ​യം.

SA/MT ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഡൊ​മി​സൈ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം. പ്രാ​യ​പ​രി​ധി 18-27. എം.​ടി.​എ​സ്/​ജ​ന​റ​ൽ 18-25 വ​യ​സ്സ്. SC/ST വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​വും OBC വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

റി​ക്രൂ​ട്ട്​​മെ​ന്റ് പ്രോ​സ​സി​ങ് ചാ​ർ​ജ് 450 രൂ​പ, പ​രീ​ക്ഷ​ഫീ​സ് 50 രൂ​പ. റി​ക്രൂ​ട്ട്മെ​ന്റ് പ്രോ​സ​സി​ങ് ചാ​ർ​ജ് എ​ല്ലാ​വ​രും അ​ട​ക്ക​ണം. ജ​ന​റ​ൽ, OBC, EWS വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന പു​രു​ഷ​ന്മാ​ർ പ​രീ​ക്ഷ ഫീ​സ് കൂ​ടി ന​ൽ​ക​ണം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 14 മു​ത​ൽ ന​വം​ബ​ർ 13 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    

Similar News