കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം; ശമ്പളം 56100-1,77,500
കരസേനയിൽ സമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2024 ജൂലൈയിലാരംഭിക്കുന്ന 139ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് ചേരാം. പരിശീലനം പൂർത്തിയാക്കിയാൽ…
കരസേനയിൽ സമർഥരായ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2024 ജൂലൈയിലാരംഭിക്കുന്ന 139ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് ചേരാം. പരിശീലനം പൂർത്തിയാക്കിയാൽ പെർമനന്റ് കമീഷനിലൂടെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. ശമ്പളം 56100-1,77,500. വിജ്ഞാപനം www.joinindianarmy.nic.inൽ. വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 30 ഒഴിവുണ്ട്. സിവിൽ 7, കമ്പ്യൂട്ടർ സയൻസ് 7, ഇലക്ട്രിക്കൽ 3, ഇലക്ട്രോണിക്സ് 4, മെക്കാനിക്കൽ 7, മറ്റ് എൻജിനീയറിങ് സ്ട്രീമുകൾ (ആർക്കിടെക്ചർ, പ്ലാസ്റ്റിക് ടെക്നോളജി, ബയോമെഡിക്കൽ എൻജിനീയറിങ്, ഫുഡ് ടെക്നോളജി, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ് മുതലായവ) 2.
യോഗ്യത: ബന്ധപ്പെട്ട സ്ട്രീമിൽ എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. 2024 ജൂലൈ ഒന്നിനകം യോഗ്യത നേടണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. പ്രായം 20-27. ഒക്ടോബർ 26 വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. ചുരുക്കപ്പട്ടിക തയാറാക്കി ബംഗളൂരു, അലഹബാദ്, ഭോപാൽ, കപൂർത്തല (പഞ്ചാബ്) കേന്ദ്രങ്ങളിലായി സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ് അടക്കം അഞ്ചു ദിവസത്തോളം നീളുന്ന നടപടിക്രമത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വൈദ്യപരിശോധന നടത്തി മെറിറ്റടിസ്ഥാനത്തിലാണ് പരിശീലനത്തിന് നിയോഗിക്കുക.