കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ കു​വൈ​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ…

Update: 2023-10-18 22:03 GMT

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ 42ാമ​ത് ഘ​ട്ടം കു​വൈ​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു. .​കെ.​ഐ.​സി ജു​മു​അ ഖു​തു​ബ ന​ട​ക്കു​ന്ന പ​ള്ളി​ക​ളി​ൽ ജു​മു​അ​ക്കു​ശേ​ഷം 12.30 മു​ത​ൽ 1.30 വ​രെ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം 500ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ബ്ബാ​സി​യ, മെ​ഹ​ബു​ല്ല, അ​ഹ​മ്മ​ദി, മം​ഗ​ഫ്, അ​ബൂ ഹ​ലീ​ഫ, ഖൈ​ത്താ​ൻ, റി​ഗ​യ്, സാ​ൽ​മി​യ, ഷ​ർ​ക്, ഫൈ​ഹ, ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, ഖു​ർ​ത്തു​ബ, കു​വൈ​ത്ത് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു. പ​രീ​ക്ഷ​ഫ​ലം ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് സെ​ന്റ​ർ വെ​ബ്സൈ​റ്റ് ആ​യ www.ayaathqhlc.com ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    

Similar News