എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം ; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം:കോഴിക്കോട് ഗവ.ലോ കോളജിൽ എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം. പഞ്ചവൽസര എൽഎൽബി (ഓണേഴ്സ്) ത്രിവൽസര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന…
;അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളജിൽ പ്രവേശനം നേടണം. കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുള്ളവ പരിഗണിക്കുകയുള്ളൂ.