ഫുട്‍ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ

ഫുട്‍ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ,മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് സി.എം.ഡി. എ.കെ. ഷാജി, ജിടെക് സി.എം.ഡി മെഹ്റൂഫ് മണലൊടി, സ്വദേശി ഗ്രൂപ്പ്…

By :  Editor
Update: 2018-07-05 00:52 GMT

ഫുട്‍ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ,മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് സി.എം.ഡി. എ.കെ. ഷാജി, ജിടെക് സി.എം.ഡി മെഹ്റൂഫ് മണലൊടി, സ്വദേശി ഗ്രൂപ്പ് സി. എം.ഡി. സക്കീര്‍ ഹുസൈന്‍, ആര്‍ജി ഗ്രൂപ്പ് ഡയറക്ടര്‍ വിഷ്ണു, സ്റ്റൈല്‍എക്‌സ് ഡോര്‍ എം.ഡി. ജലീല്‍ എന്നീ യുവ സംരഭകരാണ് ലോകകപ്പ് മത്സരങ്ങൾ കാണാന്‍ റഷ്യയിൽ എത്തിയത്.അടുത്ത രണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്ളില്‍ ഇന്ത്യക്ക് വേദിപങ്കിടാന്‍ കഴിയണമെന്ന സന്ദേശവുമായാണ് ഈ യുവസംരംഭകര്‍ റഷ്യയിലെത്തിയത്.ത്രിവര്‍ണ്ണ പതാക കൈയ്യിലേന്തി, ഇന്ത്യയെന്ന വാക്കിലെ ഓരോ അക്ഷരവും പതിച്ച ജേഴ്സിയുമണിഞ്ഞാണ് ഇവർ റഷ്യൻ മണ്ണിൽ എത്തിയത്.

”ഫുട്‌ബോൾ എന്ന കായിക ഇനത്തെ ജീവനായികാണുന്നവരുടെ മണ്ണിൽ നിന്നുമാണ് ഞങ്ങൾ വരുന്നത്. ലോകകപ്പ് ഫുട്‌ബോൾ ഇത്രയേറെ ആവേശത്തോടെ കാണുന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇന്ത്യൻ ടീമിന്റെ ലോകകപ്പ് യോഗ്യത. നിലവിലെ സാഹചര്യത്തിൽ ആ ലക്‌ഷ്യം അത്ര വിദൂരമല്ല.ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ആ നിലക്ക് അടുത്ത ഒന്ന് രണ്ട്‌ ലോകകപ്പ് കഴിയുമ്പോഴേക്കും ഇന്ത്യയും ഫിഫകപ്പിനു മാറ്റുരയ്ക്കുന്നതിനുള്ള യോഗ്യത നേടും” മൈ ജി ഡിജിറ്റൽ ഹബ് മാനേജിംഗ് ഡയറക്റ്റർ എ കെ ഷാജി പറയുന്നു. മെസിയുടെയും,നെയ്മറിന്റെയും ആരാധകരായ കോഴിക്കോട്ടെ ബിസിനസ് കൂട്ടായ്മയിലെ ഈ അഞ്ചുപേര്‍ സ്റ്റേഡിയത്തിനു അകത്തും പുറത്തും തങ്ങളുടെ മാതൃരാജ്യത്തിന്റെ ഫുട്ബാൾ എന്ന വികാരം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്ന തിരക്കിലാണ്

Sreejith Sreedharan

Tags:    

Similar News