മസ്കത്ത് ഇന്ത്യൻ എംബസിയിൽ ക്ലർക്ക് ഒഴിവ്; അപേക്ഷ ക്ഷണിച്ചു
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിലെ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം, ഇംഗീഷ് ഭാഷ പ്രാവീണ്യം, എം.എസ്. ഓഫിസ്, ഐ.ടി നെറ്റ്വർക്കിങ്ങുകളെയും സോഷ്യൽ…
;മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിലെ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം, ഇംഗീഷ് ഭാഷ പ്രാവീണ്യം, എം.എസ്. ഓഫിസ്, ഐ.ടി നെറ്റ്വർക്കിങ്ങുകളെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കുറിച്ചുള്ള ധാരണ, ഒമാനിലെ സാധുവായ താമസ വിസ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അറബിക്, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം.
പ്രായപരിധി 25-35. തുടക്കശമ്പളം 335 റിയാൽ ആയിരിക്കും. ഒമാനിൽ രണ്ട് വർഷം ജോലി ചെയ്തിട്ടുള്ള ഉദ്യോഗാർഥിക്ക് മുൻഗണന ലഭിക്കും.
വിശദമായ ബയോഡാറ്റ, വിദ്യഭ്യാസ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റസിഡൻസ് കാർഡ് തുടങ്ങിയവയുടെ സ്കാൻ ചെയ്ത കോപ്പികൾ secondsecadmn@gmail.com വിലാസത്തിൽ അയക്കുകയും വേണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾ മസ്കത്ത് ഇന്ത്യൻ എംബസിയുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് ലഭിക്കും.