കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഇരട്ടസഹോദരങ്ങൾ അറസ്റ്റിൽ
മണർകാട്: കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരട്ടസഹോദരങ്ങൾ പൊലീസ് പിടിയിൽ. മണർകാട് കുഴിപ്പുരയിടം ആമലകുന്നേൽ എ.വി. മഹേഷ്(42), ഇയാളുടെ ഇരട്ട സഹോദരനായ എ.വി.…
;മണർകാട്: കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരട്ടസഹോദരങ്ങൾ പൊലീസ് പിടിയിൽ. മണർകാട് കുഴിപ്പുരയിടം ആമലകുന്നേൽ എ.വി. മഹേഷ്(42), ഇയാളുടെ ഇരട്ട സഹോദരനായ എ.വി. മനേഷ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണർകാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവം. ഇരുവരും ചേർന്ന് മണർകാട് കവലയ്ക്കു സമീപംവച്ച് കാറിലെത്തിയ പാമ്പാടി സ്വദേശികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ ഇവർ ചാടിയത് വാഹനത്തിലിരുന്ന യുവാക്കൾ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് പ്രതികൾ യുവാക്കളെ ചീത്ത വിളിക്കുകയും സമീപത്തുണ്ടായിരുന്ന ഇന്റർലോക്ക് കട്ടയുടെ പൊട്ടിയ കഷണംകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാക്കളിലൊരാളുടെ മൊബൈൽ ഫോൺ പ്രതികൾ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. മണർകാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ സന്തോഷ്, സുരേഷ്, സിപിമാരായ തോമസ് രാജു, സുബിൻ, ഹരിദാസപ്പണിക്കർ എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.