'സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചു'; വിദ്യാര്‍ഥിയുടെ വിരല്‍ മുറിച്ച് സീനിയര്‍ വിദ്യാര്‍ഥി
ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി സീനിയര്‍ വിദ്യാര്‍ഥി. ഡല്‍ഹി ദ്വാരക സൗത്തിലാണ് സംഭവം. 'സ്‌കൂളിനുപുറത്തുവെച്ച് സീനിയര്‍ തന്നെ സമീപത്തെ പാര്‍ക്കിലേക്ക്…
;ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി സീനിയര്‍ വിദ്യാര്‍ഥി. ഡല്‍ഹി ദ്വാരക സൗത്തിലാണ് സംഭവം.
'സ്‌കൂളിനുപുറത്തുവെച്ച് സീനിയര്‍ തന്നെ സമീപത്തെ പാര്‍ക്കിലേക്ക് കൊണ്ടുപോയി. ട്യൂഷന്‍ ക്ലാസില്‍ സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു'- പരാതിയില്‍ വിദ്യാര്‍ഥി പറഞ്ഞതായി പോലീസ് അറിയിച്ചു.
ഒക്ടോബര്‍ 12ന് നടന്ന സംഭവം ഭയം കാരണം വിദ്യാര്‍ഥി പുറത്തുപറഞ്ഞിരുന്നില്ല. മോട്ടോര്‍സൈക്കിള്‍ ചെയിനിനുള്ളില്‍ വിരല്‍ കുടുങ്ങിയെന്നാണ് രക്ഷിതാക്കളെയടക്കം വിശ്വസിപ്പിച്ചത്. കഴിഞ്ഞദിവസമാണ് യഥാര്‍ഥ കാര്യങ്ങള്‍ വിദ്യാര്‍ഥി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ആക്രമിച്ചയാള്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.