ഡൽഹി സബോർഡിനേറ്റ് സർവിസിൽ 43 ഒഴിവ്
ഡൽഹി സബോർഡിനേറ്റ് സർവിസിലേക്ക് വെൽഫെയർ ഓഫിസർ/പ്രൊബേഷൻ ഓഫിസർ/പ്രിസൺ വെൽഫെയർ ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ 04/23). വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പിൽ 43…
ഡൽഹി സബോർഡിനേറ്റ് സർവിസിലേക്ക് വെൽഫെയർ ഓഫിസർ/പ്രൊബേഷൻ ഓഫിസർ/പ്രിസൺ വെൽഫെയർ ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ 04/23). വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പിൽ 43 ഒഴിവും സാമൂഹികക്ഷേമ വകുപ്പിൽ 37 ഒഴിവുമുണ്ട്.
യോഗ്യത: സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എം.എ (സോഷ്യോളജി) അല്ലെങ്കിൽ ക്രിമിനോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം htttps://dsssbonline.nic.inൽ ലഭിക്കും. ഡിസംബർ അഞ്ചുമുതൽ ജനുവരി മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ.