46 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: എൽ.എസ്.ജി.ഐ സെക്രട്ടറി, എസ്.ഐ, പൊലീസ് കോൺസ്റ്റബിൾ, പി.എസ്.സി/ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി 46 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അസാധാരണ ഗസറ്റ് തീയതി…
തിരുവനന്തപുരം: എൽ.എസ്.ജി.ഐ സെക്രട്ടറി, എസ്.ഐ, പൊലീസ് കോൺസ്റ്റബിൾ, പി.എസ്.സി/ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി 46 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അസാധാരണ ഗസറ്റ് തീയതി 2023 ഡിസംബർ 29. കൂടുതൽ വിവരങ്ങൾ ജനുവരി ഒന്നാം ലക്കം പി.എസ്.സി ബുള്ളറ്റിനിൽ.
സിവിൽ സപ്ലൈസ് കോർപറേഷൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022), ജയിൽ വകുപ്പിൽ ഫീ മെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 144/2023) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
പ്രമാണപരിശോധന
ഭവന വകുപ്പിൽ അസി. എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് ആറ്, ഏഴ് തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടക്കും.