ബിനോയ് വിശ്വം കാനത്തിന്റെ പിന്‍ഗാമിയായേക്കും; ദേശീയ നിര്‍വാഹക സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വന്നേക്കും. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി…

By :  Editor
Update: 2023-12-09 23:52 GMT

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വന്നേക്കും. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കും. സംസ്ഥാന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും തീരുമാനം.

നിലവില്‍ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും. കാനം അവധി അപേക്ഷ നല്‍കിയപ്പോള്‍ പകരം ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ബിനോയിക്ക് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ലെന്നാണ് സൂചന.

ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിനാണ് സംസ്ഥാന ഘടകത്തിലും മുന്‍തൂക്കം. നിലവില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ സംസ്ഥാന ഘടകത്തിലേക്ക് വിട്ടുനല്‍കാന്‍ ദേശീയനേതൃത്വം എതിര്‍പ്പ് ഉന്നയിച്ചാലാകും മറ്റു പേരുകള്‍ പരിഗണിക്കുക. അങ്ങനെയെങ്കില്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിനെ പരിഗണിച്ചേക്കും.

Tags:    

Similar News