മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ

മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ…

By :  Editor
Update: 2023-12-15 00:14 GMT

മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ റിനോഷ് (45) പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 11.30നാണ് സംഭവം.

ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടെ അയ്യപ്പൻ ഇടപെട്ടതിൽ പ്രകോപിതനായാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കത്തികൊണ്ട് വയറ്റിലും, തലയ്ക്കും മറ്റും കുത്തേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂത്ത മകൾ രജനിയുടെ ഭർത്താവാണ് റിനോഷ്. സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിയെ ഇന്നു പുലർച്ചെ മഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് നിന്നു കസ്റ്റഡിയിൽ എടുത്തു.

Tags:    

Similar News